സുഹൃത്തിൻ്റെ വീട്ടിലെ റമ്പൂട്ടാൻ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പൂനൂർ :- കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ നജാദ് (39) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ മാസം 15 നായിരുന്നു നജാദിന് അപകടം സംഭവിച്ചത്.
പിതാവ്: യു.കെ അബ്ദുള്ളക്കുട്ടി. മാതാവ്: കദീജ. ഭാര്യ: ഫരീദ ഫർസാന. മകൾ: പൈസ നെഹ്റിൻ. സഹോദരങ്ങൾ: മുഹമ്മദ് നദീർ (പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി), നബീല, നബീൽ. മയ്യിത്ത് നമസ്ക്കാരം ഇന്ന് (22/06/26) തിങ്കളാഴ്ച വൈകീട്ട് 4.30ന് കോരങ്ങാട് ജുമാമസ്ജിദിൽ വെച്ച് നടക്കും ,


0 അഭിപ്രായങ്ങള്‍