കണ്ടോത്തുപാറ സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു :-
15-07-2026
കാക്കൂർ: - കണ്ടോത്തുപാറ സ്വദേശിയായ ചുള്ളിയാട്ട് ഷംസുദ്ധീൻ (26) എന്ന മലയാളി യുവാവ് ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങൾ മുൻപ് മാത്രം (കഴിഞ്ഞ ഡിസംബറിൽ) പ്രവാസ ജീവിതം ആരംഭിച്ച ഷംസുദ്ധീൻ, താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്, ബഹ്‌റൈനിലെ റിഫയിലുള്ള ഒരു പച്ചക്കറി കടയിൽ (Vegetable Shop) ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ് ,


0 അഭിപ്രായങ്ങള്‍