ഓർമ്മയിൽ ഇതിഹാസ ഗായകൻ 

മുഹമ്മദ് റഫി സാഹബ് 


അനശ്വര ഗായകൻ മുഹമ്മദ് റഫി സാഹബിൻ്റെ വിയോഗത്തിന്

ഇന്ന് 46 വർഷം. 

മുഹമ്മദ് റഫി എന്ന അനശ്വര പ്രതിഭയുടെ ശബ്ദവീചികൾ  ഭാരതസംഗീത  വൈശിഷ്ട്യ  പരമോന്നതിയുടെ പ്രതീകമാണ്.  സവിശേഷമാർന്ന ഒരു ആലാപന സംസ്കൃതി ആസ്വാദക ഹൃദയങ്ങളിലേക്ക് അദ്ദേഹംപകർന്നു

സങ്കല്പിക്കൻ പോലുമാവാത്ത വിധം ഹൃദ്യവും മധുരവുമാണ് ആ ശബ്ദ വീചികൾ. 

1924 ഡിസംബർ 24 ന് പഞ്ചാബിലെ   പൂഞ്ചിൽ അലി മുഹമ്മദാജിയുടെ  മകനായി റഫി ജനിച്ചു. ഉസ്താദ് അലിഖാന്റെ ശിക്ഷണത്തിൽ സംഗീതം പഠിച്ചു. പ്രശസ്തനായ  സൈഗാളിന്റെ ഗാനമേള കേൾക്കവേ അപ്രതീക്ഷിതമായി ആ വേദിയിൽ കയറി "ഞാനും

പാടിക്കോട്ടെ " എന്ന് റഫി ചോദിച്ചു. ആ 

ഗാനം...കേൾക്കാനിടയായ പ്രശസ്ത  സംഗീതജ്ഞൻ നൗഷാദ് അദ്ദേഹത്തിന്റെ സിനിമയിലേക്ക് പാടാൻ ക്ഷണിച്ചു.  ബോംബെയിൽ എത്തിയ റഫി 1944 ൽ 20 ആം വയസ്സിൽ 'പഹലെആപ് '

എന്ന ചിത്രത്തിൽ "ഹിന്ദുസ്ഥാൻ കെ ഹം " എന്നഗാനം ആദ്യമായി പാടി. തുടർന്ന് SD ബർമ്മൻ, ശങ്കർ ജയ്കിഷൻ, രവി, OP നയ്യാർ, കല്യാൺജി ജിആനന്ദ്ജി തുടങ്ങിയ സംഗീതജ്ഞ രുമായി ചേർന്ന് ഹിന്ദി, ബംഗാളി, ഉർദു, തെലുങ്ക്, തമിഴ് ഭാഷകളിലായി

 7000 ത്തിൽ പരം ഗാനങ്ങൾ റഫി പാടി. 


ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി ഇന്ത്യ  അന്നോളം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വിലാപയാത്രയെ സാക്ഷിയാക്കി

1980 ജൂലൈ 31 ന് 56 ആം വയസ്സിൽ അദ്ദേഹം കടന്നുപോയപ്പോൾ ഇന്ത്യ അക്ഷരാർത്ഥത്തിൽ നടുങ്ങി.   ഹോളിവുഡ് സിനിമയുടെ ആലാപന കലയുടെ നിത്യഹരിത വസന്തമായി റഫി എന്ന ദ്വയാക്ഷരം. ഇന്ത്യക്കും  പുറത്തും  ഇത്രത്തോളം ഖ്യാതി നേടിയ മറ്റൊരു ഗായകനും  ഈ ഭാരതത്തിൽ  പിറവിയെടുത്തിട്ടില്ല. ആരാധകരുടെ നിരന്തരമായ ക്ഷണം സ്വീകരിച്ചു കോഴിക്കോട് വന്ന് ഗാനമേള നടത്തി തന്റെ നാദബ്രഹ്മത്തിന്റെ ലഹരിയിൽ കേരളീയരെ ഒന്നടങ്കം റഫി..ആഹ്ലാദഭരിതരാക്കിയതിനു ഈ വിനീതനായ ഞാനും  സാക്ഷിയായി.

ഏറ്റവും നല്ല ഗായകനുള്ള ദേശീയ പുരസ്‌കാരം

ഏഴ് പ്രാവശ്യം അദ്ദേഹത്തിന്റെ കൈകളിൽ എത്തി. പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. 


റഫിസാർ  അനശ്വര മാക്കിയ ഗാനങ്ങളുടെ നീണ്ട പട്ടിക തന്നെയാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരം.ആകാശവാണിയിലോ, ടെലിവിഷനിലോ റഫിയുടെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസമുണ്ടോ?  ഗാനമേളക്കാർക്ക് റഫിയെ വിസ്മരിച്ചുകൊണ്ടുള്ള  പ്രോഗ്രാം വിഭാവനം ചെയ്യാനാവുമോ? 

"ചൗദവിങ് ക ചാന്ത് " ന് മരണമുണ്ടോ? "ദുനിയാകെ രഖ് വാലെ " ക്ക് അന്ത്യമുണ്ടോ? "ക്യാഹുആ തേരാ വാദ" വിസ്‌മൃതിയിൽ അകപ്പെടുമോ?  ബടിദൂർ സെ ആയേഹേ " ക്ക് അന്ത്യമുണ്ടോ? 

പിന്നെ എങ്ങിനെ റഫിസാബ് മരിക്കും? ഒരു സംഗീത പ്രേമിയുടെയും മനസ്സിൽ മരണമില്ലാതെ റഫി നിലകൊള്ളുന്നു.