അഞ്ച് വയസുകാരി തോട്ടിൽ വീണ് മരിച്ചു :-
29/07/26
നരിക്കുനി: കാരുകുളങ്ങര പുതുശ്ശേരിപ്പാലം തോട്ടിൽ വീണ് എൽകെജി വിദ്യാർത്ഥിനി മരിച്ചു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കും നെല്ലിയേരിത്താഴം വേലാoകണ്ടിയിൽ റഹൂഫ് - സബീന ദമ്പതികളുടെ മകൾ ഹെന്ന ഫാത്തിമ (5) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ കാരുകുളങ്ങര പുതുശ്ശേരി പാലം തോട്ടിലായിരുന്നു അപകടം.
ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂൾ വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ :-
അമീർ ഉസ്മാൻ, സൽമാൻ ഫാരിസ്,


0 അഭിപ്രായങ്ങള്‍