ചലച്ചിത്രഗാന ക്വിസ് മത്സരത്തിൽ റഷീദ് കാരപ്പക്കുഴിക്ക് ഒന്നാം സമ്മാനം:
നരിക്കുനി: നവജീവൻ വായനശാല നടത്തിയ ഈ ഗാനംമറക്കുമോ?" എന്ന ചലച്ചിത്രഗാന ക്വിസ് മത്സരത്തിൽ റഷീദ് കാരപ്പക്കുഴി ഒന്നാം സമ്മാനമായ 5000 രൂപ കരസ്ഥമാക്കി. പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ എം.ഡി.രാജേന്ദ്രൻ സമ്മാനത്തുകയും ഫലകവും നൽകി. വിനോദ് തള്ളാശ്ശേരിയുടെ മഞ്ഞിൽ വിരിഞ്ഞ നക്ഷത്രം എന്ന പുസ്തകപ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
ഫോട്ടോ :-ചലച്ചിത്രഗാന ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹനായ റഷീദ് കാരപ്പക്കുഴിക്ക് പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ എം.ഡി.രാജേന്ദ്രൻ സമ്മാനത്തുകയും ഫലകവും നൽകുന്നു ,


0 അഭിപ്രായങ്ങള്‍