എളേറ്റിൽ വട്ടോളി :-
എളേറ്റിൽ വട്ടോളിയിൽ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു.
വലിയപറമ്പ് കത്തറമ്മൽ താനിരിക്കാംപൊയിൽ പ്രസാദി( 48 )നെയാണ് ജ്യേഷ്ഠൻ പ്രമോദ് (53) കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് നാടിനെ നടുക്കിയ കൊല നടന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇരുവരും മദ്യലഹരിയിൽ തർക്കം നടന്നത്. തർക്കം രൂക്ഷമായതോടെ പ്രമോദ് വീട്ടിലുപയോഗിക്കുന്ന കത്തികൊണ്ട് പ്രസാദിന്റെ നെഞ്ചിന്റെ ഇടതു ഭാഗത്ത് കുത്തുകയായിരുന്നു. മദ്യലഹരിയിൽ മയങ്ങിയ പ്രമോദ് ഉണർന്ന് നോക്കിയപ്പോഴാണ് പ്രസാദ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. മരണം സംഭവിച്ചെന്ന് മനസിലായ പ്രമോദ് തന്നെയാണ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുടെ വീട്ടിലെത്തി വിവരമറി യിച്ചത്. ബന്ധുക്കൾ അറിയിച്ച തിനെത്തുടർന്ന് കൊടുവള്ളി പൊലീസെത്തി പ്രമോദിനെ അറസ്റ്റ് ചെയ്തു. താമരശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
കൊടുവള്ളി സി.ഐ. ജയപ്രകാശിൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ,
ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി ,
പിതാവ്: പരേതനായ ചെറിയാത്തു (റിട്ട.പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ) .
മാതാവ്: പരേതയായ മാധവി.
സഹോദരങ്ങൾ: പ്രദീപ്, വിലാസിനി.


0 അഭിപ്രായങ്ങള്‍