Kerala MVD | Public Survey on Vehicle Alterations & Modifications
Motor Vehicles Department, Government of Kerala
Dear Citizen,
The Kerala MVD is seeking your valuable insights, requirements, and concerns regarding the alteration and personalization of motor vehicles. Your feedback will help us pave the way toward balanced, clear, and progressive guidelines that support automotive enthusiasm while strictly upholding public road safety and environmental standards.
കേരള മോട്ടോർ വാഹന വകുപ്പ്, വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുന്നതിനും, അവയുടെ നിയമസാധുതകൾ പരിശോധിക്കുന്നതിനുമായി നടത്തുന്ന സർവേയാണിത്. റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതന്നെ, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ സഹായിക്കും,
വാഹന മോഡിഫിക്കേഷൻ സർവേ: പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ അറിയിക്കാൻ അവസരം....
വാഹന മോഡിഫിക്കേഷനുകളിൽ നിയമപരമായ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നു. സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വാഹനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഗൂഗിൾ ഫോം വഴി അറിയിക്കാം.
ബോഡി മാറ്റങ്ങൾ, എഞ്ചിൻ, ബ്രേക്ക്, അധിക ലൈറ്റുകൾ, ഓഡിയോ സിസ്റ്റങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് സർവേ നടക്കുന്നത്. മോഡിഫിക്കേഷനുകൾ റോഡ് സുരക്ഷയെയും ഇൻഷുറൻസിനെയും ബാധിക്കുമോയെന്ന കാര്യവും ഇതിനായി പ്രത്യേക ഫീസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും സർവേയിൽ രേഖപ്പെടുത്താം. അടുത്ത പത്ത് ദിവസത്തേക്കാണ് സർവേ ലഭ്യമായിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ അന്തിമ ഉത്തരവ് പുറത്തിറക്കുക.

0 അഭിപ്രായങ്ങള്‍