ഓർമ്മയിൽ

രവീന്ദ്രനാഥ്‌ ടാഗോർ. 


ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ പോരാളിയും, തത്വചിന്തകനും, കവിയും സാഹിത്യകാരനും,

ഇന്ത്യൻ ദേശീയ ഗാനത്തിന്റെ പിതാവും ജീവകാരുണ്യ  പ്രവർത്തകനുമായിരുന്ന രവീന്ദ്രനാഥ ടാഗോറിന്റെ വിയോഗത്തിന്

ഇന്ന് 85 വർഷം. 


1861 മെയ്‌ 7 ന് കൽക്കട്ടയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ചു. ഗുരുദേവൻ എന്ന പേരിലും ടാഗോർ അറിയപ്പെട്ടു.

പ്രവർത്തിച്ച വൈവിധ്യമാർന്ന  മേഖലകളിലെല്ലാം കഴിവ് തെളിയിച്ച് യശസ്സുയർത്തി അദ്ദേഹം വിരാജിച്ചു.

1913 ൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ നോബൽ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 

300 ഓളം കവിതാ സമാഹാരങ്ങൾ, 2300 ൽപരം ഗാനങ്ങൾ,

56 നാടകങ്ങൾ, ശ്രദ്ധേയമാർന്ന സാഹിത്യ ലേഖനങ്ങൾ തുടങ്ങി ടാഗോറിന്റെ  സൃഷ്ടികൾ ലോക ശ്രദ്ധ പിടിച്ചുപറ്റി. 

മത, സാമൂഹ്യ, സാംസ്‌കാരിക ഭൂമികയിലെല്ലാം തന്റെ സാനിധ്യം തിളക്കമുള്ള അനുഭവങ്ങളാക്കി ടാഗോർ മാറ്റി. 

ചിത്ര രചനയിലും പെയിന്റിങ്ങിലും അദ്ദേഹം കാണിച്ചുതന്ന  വൈഭവം, ഗാനാലാപനത്തിലുണ്ടായിരുന്ന അസാമാന്യ കഴിവ്  അദ്ദേഹത്തെ ബഹുമുഖ സർഗ്ഗപ്രതിഭാധനനാക്കി. 


മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ ടാഗോറിനെ ഏറെ സ്വാധീനിക്കുകയും അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി സ്വീകരിക്കുകയും ചെയ്തു.

ഏഴാം വയസിൽ ആദ്യമായി കവിത എഴുതിയ ടാഗോർ

17 ആം വയസിൽ കവിതാസമാഹാരം പുറത്തിറക്കി. അഞ്ച് പതിറ്റാണ്ടിനുള്ളിൽ 30 രാജ്യങ്ങൾ ടാഗോർ സന്ദർശിച്ചു. 1913 ൽ 'ഗീതാഞ്ജലി' എന്ന കൃതിക്ക് വിശ്വ സാഹിത്യത്തിനുള്ള  നോബൽ പുരസ്കാരം ലഭിച്ചു.

1941 ഓഗസ്റ്റ് 7 ന് 80 ആം വയസിൽ കൽക്കത്തയിലെ താക്കൂർ ബാറിൽ വെച്ച് ആ യുഗപ്രഭാവൻ വിട പറഞ്ഞു.