ദേശീയ വടംവലി ചാംപ്യൻഷിപ്: ഉമ്മൻചാണ്ടി സ്പോർട്സ് അക്കാദമിക്ക് മികച്ച നേട്ടം
മടവൂർ : ജമ്മു കാശ്‌മീരിൽ നടന്ന ദേശീയ വടംവലി ചാംപ്യൻഷിപ്പിൽ ഉമ്മൻചാണ്ടി സ്പോർട്സ് അക്കാദമിക്ക് മികച്ച നേട്ടങ്ങൾ. കേരളത്തിനു വേണ്ടി അണ്ടർ 19 വിഭാഗത്തിൽ ഹന ഫാത്തിമയും അണ്ടർ 15 വിഭാഗത്തിൽ ഇൻഷ ഷസിനും സ്വർണം നേടി. അണ്ടർ 15 ആൺകുട്ടികളുടെ വിഭാഗത്തിൽ പി.മുഹമ്മദ് അൻസിലും എൻ.കെ.മുഹമ്മദ് ഫർഹാനും വെള്ളി മെഡൽ നേടി. ദേശീയ വടംവലി ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടിയ കേരള ടീം അംഗങ്ങൾക്ക് ഉമ്മൻചാണ്ടി സ്പോർട്‌സ് അക്കാദമി സ്വീകരണം നൽകി. നാലു പേരും ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്.
വടംവലി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി.അബ്‌ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്‌തു. കെ. സന്തോഷ്, റിയാസ് അടിവാരം, മുജീബ് പുറായിൽ, പി.മുഹമ്മദ് ആഷിഖ്, കെ.പി.മുഹമ്മദ് ഫാരിസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ജമ്മു കാശ്‌മീരിൽ നടന്ന ദേശീയ വടംവലി ചാംപ്യൻഷിപ്പിൽ സ്വർണ - വെള്ളി മെഡലുകൾ നേടിയ ഉമ്മൻചാണ്ടി സ്പോർട്‌സ് അക്കാദമിയിലെ താരങ്ങൾ.


0 അഭിപ്രായങ്ങള്‍