നരിക്കുനിയിൽ നോ പാർക്കിങ് ബോർഡ് നശിപ്പിച്ചു :-
നരിക്കുനി :-നരിക്കുനി ഗ്രാമ പഞ്ചായത്തിലെ പൂനൂർ റോഡ് കയറ്റത്തിൽ സ്ഥിതി ചെയ്യുന്ന ബീവറേജ് ഔട്ട്ലറ്റിനു മുന്നിലെ നോ പാർക്കിങ് ബോർഡ് നശിപ്പിച്ചു,,കട മുറികളുടെ പിന്നാമ്പുറത്തും നടത്തുന്ന പരസ്യ മദ്യപാനവും, ദിനേനയുള്ള അടിപിടിയും പൊതുജനങ്ങൾക്കും അയൽവാസികൾക്കും കൊടിയ ദുരിതമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്,ഇതോടെ പോലീസിൻ്റെ 3 നോപാർക്കിങ്ങ് ബോർഡ് വന്ന ശേഷം നേരിയ മാറ്റം വണ്ടി വെക്കുന്നതിലുണ്ടായെങ്കിലും മാത്രി 7 മുതൽ 9 വരെ നിയന്ത്രണമില്ലാതെ പോവുകയായിരുന്നു,ഇപ്പോൾ നോ പാർക്കിംഗ് ബോർഡ് മൂന്നും സാമൂഹൃവിരുദ്ധർ പാട്ടാപകൽ വളച്ച് തല കീഴാക്കി നശിപ്പിച്ചു, ഫോട്ടോ സഹിതം സമന്വയ റസിഡൻസ് അസോസിയേഷൻ കൊടുവള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ഭയരഹിതമായി വഴി നടക്കാൻ വയ്യാത്ത വിധത്തിൽ ബെവ്കോ ഔട്ട്ലറ്റ് നരിക്കുനിയിൽ ദുരിതപർവമാകുന്നു, ഹെൽമെറ്റ് വേട്ട നടത്തുകയല്ലാതെ പോലീസിന് ഇത്തരം പരാതികളിൽ ശ്രദ്ധയില്ലെന്ന അക്ഷപം ഉയരുന്നു,


0 അഭിപ്രായങ്ങള്‍