കോഴിക്കോട് സർവോദയ സംഘം നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം ഖാദി വിപണമേള നരിക്കുനി ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ആരംഭിച്ചു. നരിക്കുനി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി മനോജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവോദയ സംഘം പ്രസിഡണ്ട് കെ കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ വികെ ഹംസ ആദ്യ വില്പന ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർമാരായ ഒ പി എം ഇഖ്ബാൽ, എൻ ബാലകൃഷ്ണൻ, പിബി സിന്ധു, ടി എ ആലിക്കോയ, ബാങ്ക് സെക്രട്ടറി എം സി ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം കെ ശ്യാം പ്രസാദ് സ്വാഗതവും നരിക്കുനി ഖാദി വസ്ത്രാലയം മാനേജർ സിന്ധു കെ നന്ദിയും പറഞ്ഞു.

ആഗസ്ത് 25 വരെ നടക്കുന്ന ഓണം ഖാദി വിപണന മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള വൈവിധ്യമാർന്ന തുണിത്തരങ്ങൾ ലഭ്യമാണ്.