കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചു. ഉണ്ണികുളം എകരൂൽ സ്വദേശി കരിങ്കാളിമ്മൽ രാമചന്ദ്രൻ (65) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ഓക്സിജൻ സൗകര്യമില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കി അയച്ചെന്നാണ് ഉയരുന്ന അക്ഷേപം.
ഇന്നലെ പുലർച്ചെയാണ് രാമചന്ദ്രനെ കടുത്ത ശ്വാസമുട്ടലിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. താമശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ഓക്സിജൻ സൗകര്യം ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായി ഇയാളുടെ ബന്ധുക്കൾ പറയുന്നു.


0 അഭിപ്രായങ്ങള്‍