ചേളന്നൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം
ചേളന്നൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. കർഷകരുടെ സേവനങ്ങളെയും കാർഷിക മേഖലയിലെ അവരുടെ നിർണായക പങ്കിനെയും ആദരിക്കുന്നതിനായി വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്.കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 08 ന് തേങ്ങ പൊതിക്കൽ മത്സരം ഓഗസ്റ്റ് 15 ന് ഓലമടയൽ മത്സരം എന്നിവ സഘടിപ്പിച്ചിരുന്നു.കർഷക ദിന ആഘോഷ പരിപാടി ഓഗസ്റ്റ് 17 തിങ്കളാഴ്ച 8/2 ൽ നിന്നും വിളംബര ജാതയോടെ ആരംഭിച്ചു. തുടർന്ന് ലീല ഓഡിറ്ററിത്തിൽ വെച്ച് നടന്ന നടന്ന ഉദ്ഘാടന ചടങ്ങിൽ
ചേളന്നൂർ കൃഷി ഓഫീസർ ശ്രീമതി ജസ്‌ല എം. എം. സ്വാഗത പ്രസംഗം നടത്തി.
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എലത്തൂർ നിയോജകമണ്ഡലം എം.എൽ.എ. ശ്രീമതി അഡ്വ. വിദ്യ ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു.
വിവിധ വിഭാഗങ്ങളിലായി ഷറഫുദ്ദീൻ നെടിയാമ്പത്ത് (മികച്ച യുവ കർഷകൻ,)
ശ്രീഹരി എം. ടി. മമ്മിളിത്താഴത്ത് (കുട്ടി കർഷകൻ )
പ്രകാശൻ സി. ടി. പരത്തോളി മീത്തൽ (SC കർഷകൻ)
കെ. പി. കോരൻ (ST കർഷകൻ )
ലക്ഷ്മി ടി. എം. (ജൈവ കർഷക )
ബൈജു കെ. കെ. ( നൂതന കർഷകൻ )
മോഹനൻ കുന്നോത്ത് പുരയിൽ (കർഷക തൊഴിലാളി )
ബാലകൃഷ്ണൻ കെ. ടി.(മുതിർന്ന കർഷകൻ )
വിശ്വൻ വി. പി. (മികച്ച കർഷകൻ )
സനില ഇ. ടി. എളേടത്ത് (വനിത കർഷക )
നിഷ കെ. പടിഞ്ഞാറ് കുഴിയിൽ (ക്ഷീര കർഷക )
ഷാജി ആർ. എം. രാരം മരത്തിൽ (സമ്മിശ്ര കർഷകൻ )എന്നീ കർഷകരെ ആദരിച്ചു.
ആദരിക്കപ്പെട്ട കർഷകർക്ക് പൊന്നാട, മെമെന്റോ, സർട്ടിഫിക്കേറ്റ്, ഓണാക്കോടി, ക്യാഷ് പ്രൈസ്, വൃക്ഷ തൈ എന്നിവ നൽകി.
ചേളന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ. പ്രേമരാജൻ എൻ., ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എം. കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഇ. അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഷീന ചെറുപത്തൂർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഇസ്മായിൽ പാറക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജീന നമ്പീട്ടിൽ എന്നിവർ ആശംസകൾ നേർന്നു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ഷാജി സി. കെ., ചേളന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഗൗരി പുതിയോത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ചേളന്നൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ. ശ്രീധരൻ മാമ്പറ്റ, അഗ്രോ സർവ്വീസ് സെന്റർ പ്രസിഡന്റ് ടി. കെ. സോമനാഥൻ, പടർപ്പലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ. എം. പ്രകാശൻ എന്നിവരും ആശംസകൾ അറിയിച്ചു.
ഇ. ശശീന്ദ്രൻ, എൻ. ശ്യാംകുമാർ, ഇ. കെ. ശോഭനൻ നായർ, കെ. എൻ. സുരേന്ദ്രൻ, അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, സുധാകരൻ കെ. പി., കെ. മാധവൻ, എ. ടി. റഫീഖ് എന്നിവർ ചടങ്ങിൽ ഇവർ സംസാരിച്ചു.
ആദരിക്കൽ പരിപാടിക്ക് ശേഷം മുതിർന്ന കർഷകർക്കായുള്ള പ്രശ്നോത്തരിയും സംഘടിപിച്ചു. പ്രശ്നോത്തരിയിൽ ശ്രീ ശോഭനൻ നായർ, വിജയൻ കരിങ്ങാലി എന്നിവർക്ക് ഒന്നാം സ്ഥാനവും ശ്രീമതി അത്മിനി രണ്ടാം സ്ഥാനവും കരസ്തമാക്കി.
വിവിധ മത്സരങ്ങളിലേ വിജയികൾക്ക് സമ്മാനം നൽകി.

.jpg)
0 അഭിപ്രായങ്ങള്