പ്രേംനസീറിന്റെ മൂത്ത മകൾ ലൈല
നിര്യാതയായി
കോഴിക്കോട്: പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ മരണപ്പെട്ടു.
1950 ഓഗസ്റ്റ് 24 നാണ് ചിറയിൻകീഴിൽ ആണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്.
ഏതാനും വർഷം മുൻപ് അദ്ദേഹവും മരണപ്പെട്ടു.
സജിത്ത്, സോജ എന്നിവർ മക്കളാണ്.
പ്രേം നസീറിൻ്റെ 60 വർഷം പഴക്കമുള്ള ചിറയിൻ കീഴിലെ വീടിൻ്റെ പേര് ഈ മകളുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്.
പ്രേം നസീറിനെ ക്കുറിച്ച് ഇതിലെ പോയത് വസന്തം എന്നൊരു ഓർമ പുസ്തകം ഇവർ രചിച്ചിട്ടുണ്ട്. സഹോദരൻ: ഷാനവാസ്, സഹോദരികൾ : റസിയ, റിത .
ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് നാളെ നടക്കും.
ലൈലയുടെ വിവാഹം നടക്കുന്നത് 1970 ലാണ്. തിരുവനന്തപുരം മംഗലപുരത്തെ മജിസ്ട്രേട്ട് ഇബ്രാഹിംകുഞ്ഞ് സാഹിബിന്റെ മകൻ അബ്ദുൽ റഷീദായിരുന്നു ഭർത്താവ്. പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനിയറായിരുന്നു.സഹോദരി റസിയയുടെ ഭർത്താവ് കണ്ണൂരിലെ ജസ്റ്റിസ് ഇ കെ മൊയ്തു സാഹിബിന്റെ മകൻ ഹാഷിം . വെസ്റ്റേൺഇന്ത്യാ പ്ലൈവുഡ്സിൽ എക്സിക്യൂട്ടീവ് ആയിരുന്നു. ഇളയ സഹോദരി റീത്തയുടെ ഭർത്താവ് പുനലൂർ സ്വദേശി ഡോ ഷറഫ് . ഷാനവാസിന്റെ ഭാര്യ നസീറിന്റ സഹോദരി സുലൈഖാ കുഞ്ഞിന്റെ മകൾ ആയിഷാ ബീവി.


0 അഭിപ്രായങ്ങള്‍