നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി ദാരുണമായി മരിച്ചു. നരിക്കുനി കൂടത്തിൽ മുർഷിദ (26) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് ജാസിമിന് പരിക്കേറ്റു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നരിക്കുനി പന്നൂർ റോഡിൽ കൂടത്തിൽ ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഭർത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുർഷിദ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ശബ്ദം കേട്ട് ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, മുർഷിദയുടെ ജീവൻ രക്ഷിക്കാനായില്ല ,ഏക മകൻ..മുഹമ്മദ് ഐബക്ക്,
പിതാവ് :- മുഹമ്മദ് മുസ്ലിയാർ ,മാതാവ്: സൽമ ,സഹോദരങ്ങൾ: മിൻഹാജ് ,മുഫീദ
,


0 അഭിപ്രായങ്ങള്‍