അത്താണിക്ക് അർഹമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും: 

മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ 

നരിക്കുനി...അശരണരുടെ കണ്ണീരൊപ്പുന്ന അത്താണിക്ക് എല്ലാ സഹായങ്ങളും പദ്ധതികളും ലഭ്യമാക്കുമെന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ പറഞ്ഞു. അത്താണി വാർഷിക സമ്മേളനത്തിൽ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  പി.കെ.ഫിറോസ് എംഎൽഎ അധ്യക്ഷത വഹിച്ചു എംഎൽഎമാരായ ഫാത്തിമ തഹ്ലിയ, ഫൈസൽ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, മുൻ എംഎൽഎ പി.ടി.എ.റഹീം, പഞ്ചായത്ത് പ്രസിഡന്റ് സി.പി.ലൈല, ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ കെ.ബാലാമണി, അത്താണി ജന. സെക്രട്ടറി വി.പി.അബ്‌ദുൽ ഖാദർ, റീജ ഗുപ്‌ത, കെ.ഐ.ഫാത്തിമാബി എന്നിവർ പ്രസംഗിച്ചു. ഇൻഫ്ലുവൻസ ഡോ.ഫർഹ നൗഷാദ് പ്രഭാഷണം നടത്തി.

രോഗികൾക്കും നിസ്സഹായർക്കും ഒറ്റപ്പെട്ടുപോയ മാതാപിതാക്കൾക്കും കരുണ ചൊരിയുന്നതാണ് സംസ്‌കാരമെന്ന് ഡോ.എം.എൻ.കാരശ്ശേരി പറഞ്ഞു. അത്താണി വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്ക‌ാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർത്തിയാണു മനുഷ്യ സംസ്ക‌ാരത്തെ നശിപ്പിക്കുന്നതെന്നും ഗുണകാംക്ഷയാണു മതങ്ങളെന്നും അദ്ദേഹം പറഞ്ഞു. നവാസ് പുനൂർ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി.സൂര്യദാസ്, റിട്ട. ജില്ലാ ജഡ്‌ജി ആർ.എൽ.ബൈജു, അഫ്‌സൽ മടവൂർ, നഫ്സൽ പുന്നശ്ശേരി എന്നിവർ പ്രസംഗിച്ചു. പ്രവാസി സംഗമം മാർവൽ ഗ്രൂപ്പ് എംഡി ടി.വി.അഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ടി.കെ.സി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുൻസിപ്പൽ ചെയർമാൻ കല്ലട മുഹമ്മദലി, കെ.സി.അൻവർ, ഇല്യാസ് എളേറ്റിൽ ഖാദർ മലയിൽ, ഷുക്കൂർ പാലോളി, കെ.പി.ഷരീഫ് എന്നിവർ പ്രസംഗിച്ചു.


24 /10/26 രാവിലെ 10 ന് പ്രതീക്ഷാ സംഗമം, ഉച്ചയ്ക്ക് 2 ന് നടക്കുന്ന സെഷൻ എം.കെ. രാഘവൻ എംപിയും വൈകിട്ട് 3.30 ന് നടക്കുന്ന സെമിനാർ മന്ത്രി എ.പി.അനിൽ കുമാറും ഉദ്ഘാടനം ചെയ്യും.