ജലനിധി പൈപ്പ് പൊട്ടി റോഡ് തകർന്നു :-
നരിക്കുനി: - കെ എസ് ഇ ബി - പാവു പൊയിൽ ത്താഴം റോഡിൽ ജലനിധി പൈപ്പ് പൊട്ടി റോഡ് ഭാഗികമായി തകർന്നു ,കനത്ത വാഹനം പോയപ്പോൾ ഉണ്ടായ സമ്മർദ്ധം മൂലം ജലനിധിയുടെ പൈപ്പ് പൊട്ടുകയായിരുന്നു ,കഴിഞ്ഞ ദിവസം റിപ്പയറിംഗ് വർക്ക് നടന്ന ഇ എം എസ് സ്റ്റേഡിയത്തിന് മുമ്പിലാണ് പൈപ്പ് പൊട്ടിയത് ,മാസങ്ങളായി വെളുത്തേടത്ത് താഴത്തും ,തെക്കെ പറമ്പിൽ റോഡിലും ,വള്ളിയാക്കിൽ നടപ്പാതയിലും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നുണ്ട് ,വള്ളിയാക്കിൽ നടപ്പാതയിൽ റിപ്പയറിംഗിന് 1200 രൂപ അടച്ച് പണി നടന്നെങ്കിലും ശരിയാവാതെ വെള്ളം പാഴായി കൊണ്ടിരിക്കയാണ് ,ജലനിധിയുടെ അശാസ്ത്രീയത മൂലം പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്
,



0 അഭിപ്രായങ്ങള്‍