നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി സി.കെ സലീമും, വൈസ് : പ്രസിഡണ്ട് ആയി മിനി പുല്ലങ്കണ്ടിയും അധികാരമേറ്റു,


നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ലെ സി കെ സലീം മിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു, സലീമിന് പത്ത് വോട്ടും എൽ ഡി എഫ് ലെ രാജുവിന് അഞ്ച് വോട്ടും ലഭിച്ചു ,വൈസ് : പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മിനി പുല്ലങ്കണ്ടി ക്ക് പത്ത് വോട്ടും, എൽ ഡി എഫ് ലെ ലതികക്ക് അഞ്ച് വോട്ടും ലഭിച്ചു.       


            .        പ്രസിഡണ്ടായി തിരഞ്ഞെടുത്ത സി കെ സലീം എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയായും, പഞ്ചായത്ത് മുസ്ലീം ലീഗ് ജന: സിക്രട്ടറിയായും, പഞ്ചായത്ത് യു ഡി എഫ് കൺവീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ,നിലവിൽ എസ് ടി യു ദേശീയ എക്സിക്യൂട്ടീവ് അംഗവും,സംസ്ഥാന പ്രവർത്തക സമിതി അംഗവും, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമാണ്. നരിക്കുനിയിൽ ഓട്ടോ-ടാക്സി തൊഴിലാളിയായും, പത്ര ഏജൻ്റായും ജോലി നോക്കിയിട്ടുണ്ട്. ,

         വൈസ് : പ്രസിഡണ്ടായി ചുമതലയേറ്റ മിനി പുല്ലങ്കണ്ടി 2010 - 15 കാലയളവിൽ മെംബറായിരുന്നിട്ടുണ്ട്. നരിക്കുനി ടൗൺ സ്ഥിതി ചെയ്യുന്ന പതിനൊന്നാം വാർഡിലെ മെംബറാണ് മിനി ,