നരിക്കുനി ഗ്രാമപഞ്ചായത്തിൽ  പുതിയ മെമ്പർമാർ സത്യപ്രതിജ്ഞയെടുത്തു ,


നരിക്കുനി:15 വാർഡുകളുള്ള നരിക്കുനി ഗ്രാമ പഞ്ചായത്തിൽ  വാർഡുകളിൽ വിജയിച്ച മെമ്പർമാർ അധികാരത്തിലേറി.

റിട്ടേണിംഗ് ഓഫീസറായ മോഹൻ സീനിയർ പഞ്ചായത്ത്   അംഗം തലപ്പൊയിൽ ടി പി  അബ്ദുൽ മജീദിന് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സത്യപ്രതിജ്ഞാ വാചകം   ചൊല്ലിക്കൊടുത്തു. ശേഷം  പന്ത്രണ്ടാം വാർഡ് എൽ ഡി എഫ് മെമ്പർ ടി പി  അബ്ദുൽ മജീദ് മറ്റുള്ള അംഗങ്ങൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുസ്ലിം ലീഗിലെ  ജസീല മജീദ്,  സലീം ചെറുവറ്റക്കുഴിയിൽ , സുബൈദ, സി പി ലൈല, ഉമ്മുസൽമ, മൊയ്‌തി നെരോത്ത് എന്നീ  മെമ്പർമാരും, കോൺഗ്രസിലെ ഈങ്ങാപ്പാറയിൽ ഷെറീനയും  അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, സിപി ഐഎമ്മിന്റെ അഞ്ചു മെമ്പർമാരിൽ  ചന്ദ്രൻ തിയ്യക്കണ്ടിയിൽ, ലതിക വേയാട്ടുമ്മൽ , ടി പി അബ്ദുൽ മജീദ്,  രാജു ടി താഴത്തിടത്ത്  എന്നിവർ  ദൃഢപ്രതിജ്ഞ ചെയ്തു. വി.പി മിനി ,പുതിയോത്ത് ഈശ്വര നാമത്തിലാണ്  സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസിലെ ജൗഹർ പൂമംഗലം, സുനിൽകുമാർ, മിനി പുല്ലൻകണ്ടിയിൽ എന്നിവർ ദൈവനാമത്തിലുമാണ്  സത്യപ്രതിജ്ഞ ചെയ്തത്.


പടം: ഒൻപതാം വാർഡിൽ നിന്നും വിജയിച്ച  സലീം ചെറു വറ്റക്കുഴിയിൽ നെ പന്ത്രണ്ടാം വാർഡിൽ നിന്നും വിജയിച്ച തലപ്പൊയിൽ ടി പി അബ്ദുൽമജീദ് സത്യവാചകം ചൊല്ലി കൊടുക്കുന്നു.