26 ന് റിപ്പബ്ലിക്ക് ദിനത്തിൽ  നരിക്കുനി അങ്ങാടി ശുചീകരിക്കും ,

നരിക്കുനി: -മാലിന്യ വിമുക്ത   നരിക്കുനി എന്ന ആശയം മുൻനിർത്തികൊണ്ട്  നരിക്കുനി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്  ദിനത്തോടാനുബന്ധിച്ച്  26-01-2021 (ചൊവ്വ)രാവിലെ 7:30  മുതൽ നരിക്കുനി അങ്ങാടി ശുചീകരിക്കും ,


"ക്ലീൻ നരിക്കുനി"  എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിൽ 

അങ്ങാടി ശുചീകരിച്ചും, മാലിന്യങ്ങൾ നീക്കം ചെയ്തും ആണ് പദ്ധതി ആരംഭിക്കുന്നത്.


 പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത്‌  പ്രസിഡണ്ട് ,വൈസ് പ്രസിഡന്റ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ,ഉദ്യോഗസ്ഥർ,ക്ലബ്ബുകൾ, സ്കൂൾ കോളേജ് NSS, വിവിധ രാഷ്ട്രീയ പാർട്ടി സംഘടനകൾ,യുവജന സംഘടനകൾ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ,, തൊഴിലാളി സംഘടനകൾ, വ്യാപാരികൾ തുടങ്ങി എല്ലാവരും പരിപാടിയിൽ  പങ്കാളികൾ ആവണമെന്നും ,പദ്ധതി പഞ്ചായത്തോട്ടാകെ നടപ്പിലാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം അറിയിച്ചു ,