സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമ ഇനി 3 മാസത്തേക്ക് പുതുക്കാം.


റിയാദ്: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും മൂന്ന് മാസത്തേക്ക് പുതുക്കുന്ന സംവിധാനത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി. ഇത് വരെ ഒരു വർഷത്തേക്കുള്ള ലെവിയടച്ച് മാത്രമേ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കാൻ സാധിച്ചിരുന്നുള്ളൂ. പുതിയ തീരുമാന പ്രകാരം ഇനി 3 മാസത്തേക്ക് ലെവിയടച്ച് ഇഖാമ 3 മാസത്തേക്ക് പുതുക്കാൻ സാധിക്കും.