കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.നാരായണൻ നായർ അദ്ധ്യക്ഷം വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജൗഹർ പൂമംഗലം, രാജു ടി. യൂണിറ്റ് സെക്രട്ടറി കെ.സി മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ സലാം സ്വാഗതവും ,ട്രഷറർ നൗഷാദ് പി.കെ.നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍