നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ കെട്ടിടം ഫെബ്രുവരി 6 ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും ,:-
നരിക്കുനി: -നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി ഫണ്ടിൽ നിന്ന് ലഭിച്ച മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉൽഘാടനം 2021 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും ,ഉത്ഘാടനം നാടിൻ്റെ ഉത്സവമാക്കി മാറ്റാൻ
സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു ,
സ്വാഗത സംഘം രൂപീകരണ യോഗം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം ഉദ്ഘാടനം ചെയ്തു. PTAപ്രസിഡണ്ട് പി പി അബ്ദുൾ ബഷീർ അധ്യക്ഷനായിരുന്നു , ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി.രാജേഷ് മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ വിശ്വനാഥൻ ടി വിഷയാവതരണം നടത്തി. ഹെഡ്മിസ്ട്രസ് രുഗ്മിണി പുത്തലത്ത് സ്വാഗതവും ,വിജിത്ത് കെ. നന്ദിയും പറഞ്ഞു.
ഭാരവാഹികളായി മുഖ്യ രക്ഷാധികാരി ഐ പി രാജേഷ് (ജില്ലാ പഞ്ചായത്ത് മെമ്പർ) ,ചെയർമാനായി സി കെ സലീo (നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ,ജനറൽ കൺവീനറായി ടി വിശ്വനാഥൻ (പ്രിൻസിപ്പൽ ) ,കൺവീനറായി പി പി അബ്ദുൾ ബഷീറിനെയും ,ട്രഷററായി രുഗ്മിണി പുത്തലത്ത് (പ്രധാന അദ്ധ്യാപിക) തുടങ്ങിയവരെ തെരഞ്ഞെടുത്തു ,


0 അഭിപ്രായങ്ങള്‍