ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാം
18-01-2021-
തിങ്കൾ
തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം തലങ്ങളിൽ പഠിച്ച് ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം.
കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ 2019-’20 അധ്യയനവർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദതലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്കാണ് അവാർഡ്. 15,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ. വിഭാഗക്കാർക്കാണ് മുൻഗണന.
ബി.പി.എൽ. അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ കുടുംബവാർഷികവരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.
കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. www.minoritywelfare.kerala.gov.in വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2300524, 2302090.


0 അഭിപ്രായങ്ങള്‍