കാർഷിക ബില്ലുകൾ പാസാക്കിയത് ജനാധിപത്യവിരുദ്ധമായി -
(സലീം മടവൂർ :-)
നരിക്കുനി: -കേന്ദ്ര സർക്കാർ കാർഷിക ബില്ലുകൾ പാസാക്കിയത് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതെയാണെന്നും, ജനാധിപത്യവിരുമായാണെന്നും ലോക് താന്ത്രിക് ജനതാദൾ അഖിലേന്ത്യാ പ്രസിഡണ്ട് സലീം മടവൂർ പറഞ്ഞു. എൽ ജെ ഡി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം എൽ.ജെ.ഡി എലത്തൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കൂരിൽ നടന്ന കർഷക ഐക്യദാർഢ്യ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് എം.പി.ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗണേശൻ കാക്കൂർ, കിസാൻ ജനതാ ജില്ലാ പ്രസിഡണ്ട് കെ.കൃഷ്ണൻ മാസ്റ്റർ, എൻ.കെ.രാമൻകുട്ടി മാസ്റ്റർ, കെ.എം.മാധവൻ, പി.കെ. നിസാർ, ഹാഷിം തലക്കുളത്തൂർ, വി.ബിന്ദു, അബ്ദുൽ ഗഫൂർ, ശൈലേഷ് വി, ടി കെ.സൗമീന്ദ്രൻ, കെ.നൗഷാദ്,എന്നിവർ സംസാരിച്ചു.കെ.സർ ജാസ് സ്വാഗതവും , എൻ.അബ്ദുൽ മജീദ് സ്വാഗതവും പറഞ്ഞു.


0 അഭിപ്രായങ്ങള്‍