നരിക്കുനി അങ്ങാടി ശുചീകരിച്ചു:

നരിക്കുനി :മാലിന്യ വിമുക്ത നരിക്കുനി എന്ന ആശയം മുൻനിർത്തികൊണ്ട്  നരിക്കുനി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ക്ലീൻ നരിക്കുനി' പദ്ധതിക്ക് റിപ്പബ്ലിക്ക് ദിനത്തിൽ തുടക്കമായി.നരിക്കുനി അങ്ങാടിയിൽ  ശുചീകരണത്തിനു നേതൃത്വം നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ സലീം ഉദ്ഘാടനം ചെയ്തു,

 വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മു സൽമ, ക്ഷേമ കാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ്,മെമ്പർമാരായ ചന്ദ്രൻ, ലതിക, മിനി, സി പി ലൈല,മൊയ്തി നെരോത്ത്,സുനിൽകുമാർ,സി.പി ലൈല,ഷെറീന ,ഇ പി,  അബ്ദുൽ മജീദ്. വി ഇല്ല്യാസ്, സുധീഷ്ലാൽ,രമേശൻ,പി കെ അബൂബക്കർ,കെ സി ഖാദർ,  സലാം ,നൗഷാദ് , ഒ.മുഹമ്മദ്, ഫാറൂഖ് ,ജയദാസൻ, ഉണ്ണി, തുടങ്ങിയവർ സംസാരിച്ചു. 

.ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അനീഷ്‌ സ്വാഗതവും ,മെമ്പർ രാജു ടി നന്ദിയും പറഞ്ഞു ,