🛑

 _*കക്കയത്ത് വിനോദയാത്രക്ക് പോയ കൊടുവള്ളി സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു*_


_*കൊടുവളളി*: കക്കയത്ത് വിനോദയാത്രക്ക് പോയ കൊടുവള്ളി   ചാവിടികുന്നുമ്മൽ അബ്ദുൽ കാദറിന്റെ മകൻ മുഹമ്മദ്‌ അബ്‌ദുള്ള ബാവയെന്ന ഷാമോൻ (14) ആണ് മരിച്ചത്.കുടുംബത്തോടെ വിനോദയാത്രക്ക് എത്തിയതായിരുന്നു._


_കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ ഏറെ നേരം കഴിഞ്ഞും കാണാതായപ്പോഴാണു കുടുംബാംഗങ്ങൾ അന്വേഷിക്കുന്നത്‌. കരയ്ക്ക്‌ കയറിയിട്ടുണ്ടാവുമെന്ന് കരുതിയ കുട്ടിയെ എവിടെയും കാണാതായപ്പോൾy വീണ്ടും വെള്ളത്തിനടിയിൽ തന്നെ തിരയുകയായിരുന്നു, തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്._


_മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ്_ _ആശുപത്രിയിലേക്ക് കൊണ്ടുപോയി_

_മാതാവ്: സെൽമ, സഹോദരൻ: അഹമ്മദ് കബീർ._