*മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന് KSEB അനുമതിയായി.* 


       തിരുവമ്പാടി മണ്ഡലത്തിൽ മറിപ്പുഴയിൽ KSEB നിർമ്മിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സ്ഥലമേറ്റെടുപ്പിന് പണം അനുവദിച്ചു കൊണ്ട് KSEB ഉത്തരവായി. KSEB നിർമ്മിക്കുന്ന 6 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിക്ക് 80.93 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. പദ്ധതിക്കാവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നെങ്കിലും പണം ലഭിക്കാതിരുന്നത് കർഷകർക്കും വിഷമം ഉണ്ടാക്കിയിരുന്നു. സർക്കാർ പുറമ്പോക്ക് ഭൂമിക്കു പുറമേ 27 കർഷകരിൽ നിന്നുമാണ് പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത്. പണം അനുവദിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവും. ഹൈഡൽ ടൂറിസത്തിൻ്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. നിർദ്ദിഷ്ട തുരങ്ക പാതയുടെ എൻട്രി പോയിൻ്റിന് സമീപമായതിനാൽ പദ്ധതിക്ക് വിനോദ സഞ്ചാര സാധ്യതകളും ഏറെയാണ്.ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കുന്ന രീതിയിലാണ് KSEB ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.