ബാലുശേരി പിടിക്കാൻ കോൺഗ്രസ് ധർമ്മജനെ ഇറക്കുന്നു ,


നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തിൽ നിന്ന് ധർമ്മജനെ പരി​ഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ്‌ ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന് ധർമജൻ പ്രതികരിച്ചിട്ടുണ്ട് , ഇതു സംബന്ധിച്ച ചർച്ച നടന്ന് വരികയാണ് ,


കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണ്ഡലത്തിലും ,കോഴിക്കോട് ജില്ലയിലെ പൊതു

 പരിപാടികളിലും താരത്തിനെ രംഗത്തിറക്കിയിട്ടുണ്ട് , രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശേരിയിൽ പരിപാടിക്കെത്തുമെന്ന് ധർമ്മജൻ പറഞ്ഞു. നിലവിൽ മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശേരി മണ്ഡലം. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ ധർമ്മജൻ ബോൾഗാട്ടി തന്നെ സ്ഥാനാർഥി ആയേക്കും.കോഴിക്കോട് ജില്ലയിൽ കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ ധർമ്മജൻ വീട്ടിലെത്തി കാണുകയും ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുണ്ടെന്നാണ് വിവരം. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന മണ്ഡലമാണ് ബാലുശേരി.സി പി എം സ്ഥാനാർത്ഥിയായ പുരുഷൻ കടലുണ്ടി പതിനയ്യായിരത്തിലധികം വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ധർമ്മജന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ,