സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി ജീവനക്കാർ വാഹന പ്രചരണ ജാഥ നടത്തി :-

നരിക്കുനി: - സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി ജീവനക്കാർ 2021 ഫെബ്രുവരി 3 നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചരണാർത്ഥം വാഹന പ്രചരണ ജാഥ നടത്തി ,രാവിലെ മാവൂരിൽ നിന്നും തുടങ്ങിയ ജാഥ കോവൂർ ,വെള്ളിമാട്കുന്ന് ,പൊറ്റമ്മൽ ,വൈദ്യുതി ഭവൻ ,വെസ്റ്റ്ഹിൽ ,എര ഞ്ഞിക്കൽ ,കാരപ്പറമ്പ് ,കക്കോടി ,ചേളന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നരിക്കുനിയിൽ സമാപിച്ചു ,സമാപന സമ്മേളനം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയൻ്റ് സെക്രട്ടറി എം എം അബ്ദുൾ അക്ബർ ഉൽഘാടനം ചെയ്തു ,ടി കെ അഷറഫ് അദ്ധ്യക്ഷനായിരുന്നു ,ഓ ഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ് ഇ മനോജ് ,കൃഷ്ണൻകുട്ടി സി എ ,സുധീർ കെ ഇ ,അനിൽകുമാർ വി ,ബ്രിജേഷ് ,ബിജു ,ദിൽഷാദ് ,ശ്രീമിഷ് തുടങ്ങിയവർ സംസാരിച്ചു ,