കേരള സർക്കാർ വാട്ടർ അതോറിറ്റി ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ നരിക്കുനി പഞ്ചായത്ത് തല പ്രവൃത്തി ഉദ്ഘാടനം ചെയ്തു :-


നരിക്കുനി: കേരള സർക്കാർ വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷൻ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ നരിക്കുനി പഞ്ചായത്ത് തല  പ്രവൃത്തി ഉദ്ഘാടനം  വടേക്കണ്ടിതാഴത്ത് വെച്ച്  നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് മിനി പുല്ലം കണ്ടി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് ഷിഹാന മുഖ്യാഥിതിയായിരുന്നു , ബ്ലോക്ക് മെമ്പർ കുനിയിൽ സർജാസ്, പഞ്ചായത്ത് മെമ്പർമാരായ , സുബൈദ കൂടത്തൻ കണ്ടി, ജസീല, സൽമ, ടി രാജു,  സി വിജയൻ മാസ്റ്റർ, ടി എ സലാം മാസ്റ്റർ, പി പി ഫാസിൽ ഖാൻ , മനോജ് നടുക്കണ്ടി, കെ സി അബ്ദുസലാം എന്നിവർ സംസാരിച്ചു. 

ഫോട്ടോ:- കേരള സർക്കാർ വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷൻ നരിക്കുനി പഞ്ചായത്ത്തല പ്രവൃത്തി ഉൽഘാടനം പ്രസിഡണ്ട് സി കെ സലീം നിർവ്വഹിക്കുന്നു ,