,കോഴിക്കോട് :-
റേഷൻ കട നടത്തി വരുന്ന സെയിൽസ്മാൻന്മാർക്ക് സ്ഥിര ലൈസൻസ് അനുവദിക്കുക,
.റദ്ദ്ചെയ്ത് മററ് കട ഉടമകളുടെ പേരിലേക്ക് ചാർജ് നല്കുകയും, എന്നാൽ സെയിൽസ്മാൻമാർ നടത്തി പോരുന്ന റേഷൻ കടകളും, അനന്തരാവകാശികൾ ഇല്ലാത്തതും ലൈസൻസിക്കോ അവിടെ അനന്തരാവകാശികൾക്കോ തുടർന്ന് നടത്താൻ താലപര്യമില്ലാത്തതുമായ റേഷൻ കടകൾ വർഷങ്ങളായി ജോലി ചെയ്ത് വരുന്ന സെയിൽസ്മാൻമാർക്ക് അനുവദിച്ച് നല്കണമെന്നും ,
എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും വരുന്ന റേഷൻ സാധനങ്ങൾ എൻ എഫ് എസ് ഐ ഗോഡൗണിൽ ഇറക്കി വെക്കാതെ നേരിട്ട് ലോറികളിൽ നിന്നും റേഷൻ കടയിലേക്ക് തൂക്കം നോക്കാതെമാറ്റി കയറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും കേരള റേഷൻ എംപ്ലോയീസ് യൂനിയർ (സി ഐ ടി യു ) കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.- ജില്ലാ സെക്രട്ടറി കെ മൊയ്തീൻ കോയ പ്രവർത്തന റിപ്പോർട്ടും ,കെ.ആർ.ഒ പരിഷകരണവുമായി ബന്ധപെട്ട മന്ത്രിതല ചർച്ചയിൽ വന്ന കാര്യങ്ങൾ സംസ്ഥാന സെക്രട്ടറി ഡാനിയൽ ജോർജ് റിപ്പോർട്ട് ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.പി ബാബു, പി.കെ അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു,


0 അഭിപ്രായങ്ങള്‍