പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം ; വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം,


മണ്ണാർക്കാട് : പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ നൂർജഹാൻ ഹോട്ടൽ കെട്ടിടത്തിനാണ് തീപിടിച്ചത്. രണ്ട് ഹോട്ടലുകൾ കത്തിനശിച്ചു. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീ നിയന്ത്രണ വിധേയമെന്ന് ജില്ല ഫയർ ഓഫീസർ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ല ഫയർ ഓഫീസർ പറഞ്ഞു.