കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും 2016 മുതലുളള ക്ഷാമബത്ത (ഡി.എ) കുടിശ്ശിക അനുവദിച്ചു.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തത് കാരണം 2020 നവംബര്‍ മുതല്‍ 1500 രൂപ വീതം ഇടക്കാലാശ്വസം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് ഡി.എ. കൂടി അനുവദിച്ചത്. ജീവനക്കാര്‍ക്ക് 3 ഗഡുക്കളും, പെന്‍ഷന്‍കാര്‍ക്ക് 2 ഗഡുക്കളുമാണ് അനുവദിച്ചത്. ഈ ഇനത്തില്‍ 10 കോടി രൂപയാണ് അധികചിലവാകുന്നത്.
2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ വിരമിച്ച 860 പേരില്‍ 811 പേരുടേയും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നടപടി പൂര്‍ത്തീകരിച്ച് വിതരണം ചെയ്തു. ഈ ഇനത്തില്‍ 65.21 കോടി രൂപയാണ് ഇത് വരെ നല്‍കിയത്. ഗ്രാറ്റുവിറ്റി, പിഎഫ്, ലീവ് സറണ്ടര്‍ തുടങ്ങിയ ഇനത്തിലുള്ളതാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകുന്നത് കാരണം പെന്‍ഷനാകുന്നവര്‍ കേസുമായി മുന്നോട്ട് പോകുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കോടതി ചെലവ് ഇനത്തില്‍ വലിയ തുക ചെലവാകുന്നുണ്ടായിരുന്നു. ഇത്രയും പേര്‍ക്ക് വളരെ വേഗത്തില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയതോടെ കോടതി ചെലവിന് വേണ്ടി വരുന്ന വന്‍ ബാധ്യത കെ.എസ്.ആര്‍.ടി.സിക്ക് ലാഭിക്കാനായി.


0 അഭിപ്രായങ്ങള്‍