നരിക്കുനിയിൽ സാംസ്കാരികോത്സവം നടത്തി :-

നരിക്കുനി: -കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമാ

യുളള നരിക്കുനിയിൽ നടന്ന സാംസ്കാരികോത്സവ പരിപാടികൾ ചെങ്ങോട്ടു പൊയിലിൽ സമാപിച്ചു. എരഞ്ഞിയിൽ  നടന്ന  ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത് മെംബർ തലപ്പൊയിൽ അബ്ദുൾ മജീദ് നിർവ്വഹിച്ചു.  പി.വിജയന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.പി അശോകൻ സ്വാഗതവും, മേഖലാ സെക്രട്ടരി വത്സൻ ആമുഖഭാഷണവും നടത്തി. ഇതോടൊപ്പം നരിക്കുനി ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥി പ്രത്യുഷ് അവതരിപ്പിച്ച കോവിഡിനെതിരെ ജാഗ്രത എന്ന ഓട്ടൻ തുള്ളൽ ഏറെ ഹൃദ്യമായി. പാവിട്ടിക്കാവിൽ, ചെങ്ങോട്ടു പൊയിൽ എന്നീ കേന്ദ്രങ്ങളിലെ പരിപാടിയോടുകൂടി നരി ക്കുനി യൂണിറ്റിലെ പരിപാടി സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.ബിജു, മേഖലാ പ്രസിഡണ്ട് കെ.സി ദേവാനന്ദൻ എന്നിവർ വിവിധ  കേന്ദ്രങ്ങളിൽ സംസാരിച്ചു ,