മടവൂർമുക്ക്- പന്നൂർ ഹൈസ്കൂൾ - ആവിലോറ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതി ,

നരിക്കുനി: -

കൊടുവള്ളി നിയോജക മണ്ഡലത്തിലെ മടവൂർ ഗ്രാമ പഞ്ചായത്തിലെ മടവൂർ മുക്കിൽ നിന്നും ആരംഭിച്ച് കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പന്നൂർ ഹൈസ്കൂൾ , പുത്തലത്ത് പറമ്പ് ,  ആവിലോറ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മടവൂർ മുക്ക്- പന്നൂർ ഹൈ സ്കൂൾ - ആവിലോറ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2020-21 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 5 കോടി രൂപയുടെ പ്രവൃർത്തികൾക്ക്   ഭരണാനുമതി സ.ഉ (സാധാ)നം.125 / 2021/പൊ.മ.വ തിയതി 02-02-2021 പ്രകാരം ലഭിച്ചു. 

മണ്ഡലത്തിലെ പ്രധാന റോഡുകൾ ആധുനിക രീതിയിൽ  BM BC സാങ്കേതിക വിദ്യയിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. മടവൂർ മുക്കിൽ നിന്നും ആരംഭിച്ച്  5 കിലോമീറ്റർ നീളത്തിൽ നവീകരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആധുനിക രീതിയിലുള്ള BM BC ടാറിംഗും ആവശ്യമുള്ള ഇടങ്ങളിൽ ഡ്രെയിനേജും റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകളിൽ ടൈൽ വിരിച്ച് നവീകരിക്കുകയും ചെയ്യുന്നതാണ്. പദ്ധതിയുടെ ഭാഗമായി പുതിയ  കലുങ്കുകളും, നിലവിലുള്ള കലുങ്കുകളുടെ  വീതി കൂട്ടലും  ഉണ്ടാകുന്നതാണ്.  സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി സൈൻ ബോർഡുകൾ സ്ഥാപിക്കൽ  എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. റോഡിന്റെ  ഉയർച്ച, താഴ്ചകൾ ക്രമീകരിച്ച് സഞ്ചാരത്തിന് പറ്റുന്ന തരത്തിൽ ഡിസൈൻ ചെയ്ത റോഡാണ് ഇതിന്റെ ഭാഗമായി നിർമിക്കുക.സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ  പൂർത്തിയാക്കി   വേഗത്തിൽ  പ്രവൃത്തി  ആരംഭിക്കുന്നതാണെന്ന് കാരാട്ട് റസാഖ് (എം എൽ എ ) അറിയിച്ചു ,