നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റെ പുതിയ കെട്ടിട ഉൽഘാടനം ഇന്ന് (6/2/21)
നരിക്കുനി: -
കൊടുവള്ളി നിയോജക മണ്ഡലത്തിലെ നരിക്കുനി ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ച മൂന്ന് കോടി ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (2020 ഫെബ്രുവരി 6 ന് ) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.പാഠ്യ - പാഠ്യേതര രംഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും ഇതോടൊപ്പം നടക്കും. ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.
അരനൂറ്റാണ്ടിന് അറിവ നുഭവങ്ങളുടെ കരുത്തുമായി നരിക്കുനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അക്കാദമികവും, അക്കാദമികേതര നേട്ടങ്ങളുമായി ഒരു നാടിന്റെ അഭിമാനമാവുകയാണ്.പൊതു പരീക്ഷകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് എന്നും നരിക്കുനി ഗവൺമെൻറ് സ്കൂളിലെ കുട്ടികൾ മുൻപന്തിയിലുണ്ട്.ദേശീയതലത്തിൽ നടന്ന ഇരുപത്തി ഏഴാമത് ബാലശാസ്ത്ര കോൺഗ്രസ്സിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾ പ്രൊജക്റ്റ് അവതരണം നടത്തിയത് ഇതിൽ .എടുത്തുപറയേണ്ടതാണ്. പാഠ്യ പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും, നരിക്കുനി സ്കൂളിലെ കുട്ടികൾ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്.കലാ-കായിക -ശാസ്ത്രമേളയിലെ സംസ്ഥാനതലം വരെയുള്ള കുട്ടികളുടെ വിജയങ്ങൾ ഇതിൽ ചിലതു മാത്രം.
കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിൽ നടക്കുന്ന സ്കൂൾ തല പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല മുഖ്യാതിഥിയായിരിക്കും.പ്രിൻസിപ്പൽ വിശ്വനാഥൻ പി റിപ്പോർട്ട് അവതരിപ്പിക്കും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ , നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ സലീം, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്,പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ നേതാക്കൾ , പിടിഎ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.ചടങ്ങിന് പിടിഎ പ്രസിഡൻറ് അബ്ദുൽ ബഷീർ പുൽപ്പറമ്പിൽ സ്വാഗതവും, സ്കൂൾ പ്രധാനാധ്യാപിക രുഗ്മിണി പുത്തലത്ത് നന്ദിയും രേഖപ്പെടുത്തും.
ഫോട്ടോ :-



0 അഭിപ്രായങ്ങള്