പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു :-
നരിക്കുനി: -കേരള സർക്കാറിന്റെ കീഴിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം നരിക്കുനി ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്തുമ്മൽ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എൻ അബ്ദുറഹിമാൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ ഡോ. പി പി അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പ്രജീന, ബൈത്തുൽ ഇസ സെക്രട്ടറി മുഹമ്മദ് അഹ്സനി, വൈസ് പ്രിൻസിപ്പൽ പ്രൊഫ സി ടി ഫ്രാൻസിസ്,ഡോ സി കെ അഹമ്മദ്, കോർഡിനേറ്റർ മുനസ്സറ, സ്റ്റാഫ് സെക്രട്ടറി വിപ്ലവദാസ്, കൗൺസിൽ സെക്രട്ടറി ഷമീർ കെ എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍