"സമ്പൂർണ്ണ വിശപ്പ് രഹിത വാർഡ് പദ്ധതി പ്രഖ്യാപനം നടത്തി

നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് സമ്പൂർണ്ണ വിശപ്പ് രഹിത വാർഡായി പ്രഖ്യാപനം നടത്തി.  വാർഡ് ഗ്രാമസഭയിൽ ജില്ലാ പഞ്ചായത്ത് മെംബർ ഐ പി രാജേഷ് പ്രഖ്യാപനം നിർവഹിച്ചു. വാർഡ് മെംബറും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ സി കെ സലീം അധ്യക്ഷം വഹിച്ചു  പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് മിനി പുല്ലംക്കണ്ടി  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, സൽമ, മെംബർമാരായ മൊയ്തി നെരോത്ത്, സുബൈദ, സുനിൽകുമാർ, ഷറീന, ചന്ദ്രൻ, മിനി, ലതിക വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  സമൂഹത്തിലെ ഉദാരമതികളിൽ നിന്നും സഹായം സ്വീകരിച്ച് കൊണ്ടാണ് വാർഡ് മെംബറുടെയും, വികസന സമിതിയുടെയും മേൽനോട്ടത്തിൽ വാർഡിൽ പദ്ധതി  ആരംഭിക്കുന്നത്. അയൽക്കൂട്ടം വഴിയാണ് ഗുണഭോക്താക്കളെ  തിരഞ്ഞെടുക്കുന്നത്. പാവപ്പെട്ട ഹരിജനങ്ങളും  കർഷകരും കർഷക തൊഴിലാളികളും, തിങ്ങിപാർക്കുന്ന പ്രദേശം കൂടിയാണ് നരിക്കുനി ടൗണിനടുത്തുള്ള ഒൻപതാം വാർഡ് പ്രദേശം. ഒൻപതാം  വാർഡ് യു ഡി എഫ് കമ്മിറ്റി ഇറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ആവശ്യം കൂടിയായിരുന്നു വിശപ്പ് രഹിത ഗ്രാമം പദ്ധതി അത് നടപ്പിൽ വരുത്തിയതിലൂടെ  ഇതിന് നേത്വത്തം കൊടുത്ത വാർഡ് മെംബറും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ സി കെ സലീമും അഭിനന്ദനങ്ങളർഹിക്കുന്നു