നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തു,

നരിക്കുനി: -കൊടുവള്ളി നിയോജക മണ്ഡലത്തിലെ നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടങ്ങളുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു ,സംസ്ഥാന തലത്തിൽ നടന്ന ചടങ്ങിന് പുറമെ നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ കൊടുവള്ളി നിയോജക മണ്ഡലo എം എൽ എ കാരാട്ട് റസാഖ്  അദ്ധ്യക്ഷനായിരുന്നു ,പ്രിൻസിപ്പാൾ പി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു ,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ ,നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ കുനിയിൽ സർജാസ് ,നരിക്കുനി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി പി ഉമ്മുസൽമ ,ജൗഹർ പൂമംഗലം ,സുനിൽകുമാർ തേനാറു കണ്ടിയിൽ, അബ്ദുൾ മജീദ് തലപ്പൊയിൽ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പി മോഹനൻ ,പുല്ലഞ്ചേരി ശശീന്ദ്രൻ മാസ്റ്റർ ,എം പി ടി എ പ്രസിഡണ്ട് കെ മിനി ,എസ് എം സി ചെയർമാൻ പി എം ഷംസുദ്ധീൻ 'ഷംഷാദ് എരഞ്ഞിക്കൽ ,മുസ്തഫ അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു ,പി ടി എ പ്രസിഡണ്ട് പുൽപ്പറമ്പിൽ അബ്ദുൾ ബഷീർ സ്വാഗതവും ,ഹെഡ് ടീച്ചർ രുഗ്മിണി പുത്തലത്ത് നന്ദിയും പറഞ്ഞു .