നരിക്കുനിയിൽ കേരഗ്രാമം പദ്ധതി ആരംഭിച്ചു -
നരിക്കുനി: - കേരള സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി നരിക്കുനിയിൽ കാരാട്ട് റസാഖ് (എംഎല്‍എ) ഉദ്ഘാടനം ചെയ്തു. 50 ലക്ഷം വകയിരുത്തിയ പദ്ധതിയില്‍ 250 ഹെക്ടര്‍ സ്ഥലത്ത് 43750 തെങ്ങുകളുടെ ഉല്‍പ്പാദന വര്‍ധനവാണ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയത് 10 സെൻ്റ് സ്ഥലമുള്ള ആളുകൾക്ക് ഈ പദ്ധതിയിൽ ചേരാം ,ബാങ്ക് പാസ് ബുക്ക് കോപ്പി ,ആധാർ കാർഡ് ,നികുതി ചീട്ട് ,എന്നിവ സഹിതം കൃഷി ഭവനിൽ അപേക്ഷ നൽകണം ,ഈ പദ്ധതി പ്രകാരം ഒരു തെങ്ങിന് 25 രൂപയുടെ ജൈവവളങ്ങൾ ,രാസവളങ്ങൾ ,കുമ്മായം ,മഗ്നീഷ്യം സൾഫേറ്റ് തുടങ്ങിയവ സൗജന്യമായും ,ഒരു തെങ്ങ് തുറന്ന് വളം ഇടുന്നതിന് ,തടം തുറക്കുന്നതിന് 35 രൂപ യും ,പ്രായാധിക്യം മൂലമോ ,കൂമ്പു ചീയൽ മൂലമോ നശിച്ച തെങ്ങ് വെട്ടിമാറ്റുന്നതിന് 1000 രൂപ ധനസഹായവും ,വെട്ടിമാറ്റിയ തെങ്ങുകൾക്ക് പകരമായി പകുതി വിലക്ക് തെങ്ങിൻ തൈകളും ലഭിക്കും ,30 സെൻ്റിൽ കൂടുതൽ സ്ഥലം ഉള്ള കർഷകർക്ക് ജലസേചനത്തിന് പമ്പ് സെറ്റ് വാങ്ങുന്നതിന് 10000 രൂപ വരെ സഹായവും ,ഇടവിള കൃഷിക്ക് നടീൽ വസ്തുക്കൾ ,തെങ്ങുകയറ്റ യന്ത്രം വാങ്ങുന്നതിന് 2000 രൂപയും ,മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിർമ്മിക്കാൻ 10000 രൂപയും സൗജന്യമായി ലഭിക്കും ,
സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ സലിം അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലംകണ്ടി, ജില്ലാ പഞ്ചായത്ത് അംഗം ഐ. പി രാജേഷ്, ജൗഹര്‍ പൂമംഗലം, ഗ്രാമപഞ്ചായത്ത് അംഗം സി. പി ലൈല, വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാക്കൂര്‍ ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ കെ. ജി ഗീത സ്വാഗതവും ,നരിക്കുനി കൃഷി ഓഫീസര്‍ കെ ദാന നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍