ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് പരീക്ഷയ്ക്ക് ഹാജരാകണം


പത്താം ക്ലാസ്സ് യോഗ്യതയുള്ള വിവിധ തസ്തികകളുടെ പൊതു

പ്രാഥമിക പരീക്ഷ ഒന്നാം ഘട്ടം 20.02.2021 (ശനിയാഴ്ച)ഉച്ചയ്ക്ക് 1.30 pm - 3.15 pm വരെ 14 ജില്ലകളിലും നടക്കുന്നതാണ്. ഈ ദിവസം പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ കൃത്യം 01.30 pm നു തന്നെ പരീക്ഷാഹാളിൽ ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ സർക്കാർ നിഷ്ക്കർഷിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി പോലീസ്, ആരോഗ്യ വകുപ്പ്, കെ.എസ്.ആർ.ടി.സി തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.