എൽ ഡി എഫ് വികസന മുന്നേറ്റ ജാഥ നാളെ ആരംഭിക്കും

നരിക്കുനി :അഞ്ച് വർഷക്കാലം കൊടുവള്ളി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളോട് വിശദീകരിക്കാൻ കാരാട്ട് റസാഖ് എം. എൽ. എ നയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം-എൽ. ഡി. എഫ് വികസന മുന്നേറ്റ ജാഥ നാളെ(08.03.2021)ആരംഭിക്കും.നാളെ വൈകുന്നേരം 5 മണിക്ക് കട്ടിപ്പാറയിൽ dyfi അഖിലിന്ത്യാ പ്രസിഡന്റ്‌ സ: പി എ മുഹമ്മദ്‌ റിയാസ് ജാഥ ഉദ്ഘാടനം ചെയ്യും.മാർച്ച്‌ 10 ന് നരിക്കുനിയിൽ ജാഥ സമാപിക്കും.