നരിക്കുനി ആശുപത്രിക്ക് വീൽ ചെയർ സമർപ്പിച്ചു
നരിക്കുനി: കാരുകുളങ്ങരയിൽ പുതുതായി രൂപം കൊണ്ട 'കാരുകളങ്ങര പ്രവാസി അസോസിയേഷൻ ' പ്രഖ്യാപിത ലക്ഷ്യങ്ങളിൽപ്പെട്ട ആതുര സേവന മേഖലയിൽ ആദ്യ ചുവടുവെപ്പ് നടത്തി. നരിക്കുനി പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളുടേയും, സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ നരിക്കുനി ഗവ:കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തുന്ന അവശരായ രോഗികൾക്ക് വേണ്ടി വീൽചെയർ സമർപ്പിച്ചു. സാമൂഹിക, സാംസ്ക്കാരിക, വൈജ്ഞാനിക, ആതുരസേവന മേഖലകളിൽ വ്യത്യസ്ഥമായ തുടർ പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്ത് നടപ്പിലാക്കാൻ പ്രാഥമിക പദ്ധതി തയ്യാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
നരിക്കുനിയിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ വീൽ ചെയറുകൾ സി.എച്ച്.സി മെഡിക്കൽ ഓഫീസർക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം സന്നിഹതനായിരുന്നു. കെ.സി. കോയ , ഒ.പി. മജീദ്, ഷംനാസ്, കെ.സി, മുനീർ.കെ.സി, ഷബീൽ.വി പങ്കെടുത്തു.



0 അഭിപ്രായങ്ങള്‍