നരിക്കുനിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു :-
നരിക്കുനി: - നൻമണ്ട റോഡിൽ നരിക്കുനി അങ്ങാടി മുതൽ ഹൈസ്ക്കൂൾ താഴം വരെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു ,ഈ റോഡിൽ റോഡിൻ്റെ ഇരുഭാഗത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമാണ് ഗതാഗത സ്തംഭനത്തിന് കാരണം ,നരിക്കുനി പഞ്ചായത്തിൽ പാർക്കിംഗ് സ്ഥലമില്ലാത്തതിനാൽ എല്ലാ വാഹനങ്ങളും 'പാർക്ക് ചെയ്യാൻ തിരഞ്ഞെടുക്കുന്നത് നൻമണ്ട റോഡിലെ പള്ളി യറ കോട്ടയ്ക്ക് പരിസരമാണ് ,രാവിലെ ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രി വരെ റോഡിൽ അനിശ്ചിതമായി കിടക്കുന്നത് ഗതാഗത സ്തംഭനത്തിന് കാരണമാവുന്നു. ,നരിക്കുനിയിലെ റിംഗ് റോഡിന് എതിരെ ചില കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചത് മൂലം റിംഗ് റോഡ് അനിശ്ചിതത്വത്തിലായിരിക്കയാണ്


0 അഭിപ്രായങ്ങള്‍