ജനകീയ കൂട്ടായ്മയുടെ വിജയം

ഇനി ഞാൻ ഒഴുകട്ടെ

നീർച്ചാലുകളുടെ ജനകീയവീണ്ടെടുപ്പ്

മുച്ചിലാടിത്താഴം മുതൽ കൽക്കുടുമ്പ് വരെ തോട് ശുചീകരിച്ചു


നരിക്കുനി: നരിക്കുനി  ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും, തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും  നരിക്കുനിആർട്സ്&സ്പോർട്ട്സ് ക്ലബ്ബും  സംയുക്തമായി നടത്തിയ മുച്ചിലാടി കാൽകുടുമ്പ് തോട് ശുചീകരണം ജനപങ്കാളിത്തത്തോടെ വൻ വിജയമായി.  


മഴക്കാലത്ത് തോടിന്റെ സുഗമമായി ഒഴുക്ക് തടസപെടാതിരിക്കാൻ കാലങ്ങളായി അടിഞ്ഞു കൂടിയ  പ്ലാസ്റ്റിക്  ചവറുകളും,  മറ്റു കൂമ്പാരങ്ങളുമാണ്  മുച്ചിലാടിതാഴം മുതൽ കാൽകുടുമ്പ് വരെ  വൃത്തിയാക്കിത്. 

വെള്ളം കെട്ടി കിടക്കുന്നത് തടയുന്നതിനും , പകർച്ചവ്യാധികൾ പടരാതിരിക്കാനും വേണ്ടി നടത്തിയ ജനകീയ കൂട്ടായ്മയുടെ തോട് വൃത്തിയാക്കലിൽ വിവിധ ക്ലബ്ബുകൾ, തൊഴിലുറപ്പ് ജോലിക്കാർ , വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആളുകൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങി നിരവധി  പേർ പങ്കെടുത്തു. മുച്ചിലാടിത്താഴം മുതൽ കൽക്കുടുമ്പ് വരെ വിവിധ ഗ്രൂപ്പുകളായാണ് വൃത്തിയാക്കൽ നടന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം, മറ്റു  പഞ്ചായത്ത് മെമ്പർമാർ, ഹെൽത്ത് ഇൻസ്പെക്ടർ,  ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.