നരിക്കുനിയിൽ വീണ്ടും മോഷണം:

നരിക്കുനി: -നരിക്കുനി ചെരുപ്പ് കടയിൽ മോഷണം ,ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം നടന്നത് ,കടയുടെ മുമ്പിലെ ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത് ,പുലർച്ചെ ഒരു മണിയോടെ ശബ്ദം കേട്ടതായി പിന്നിലെ വീട്ടുകാർ പറയുന്നു ,കടയുടമ പോലീസിൽ പരാതി നൽകി ,

       കഴിഞ്ഞ ദിവസം തനിമ ജ്വല്ലറിയിൽ ഗൂർഖയെ കല്ലെറിഞ്ഞ് ഓടിച്ച് മോഷണം നടത്തിയിരുന്നു ,അതിന് ശേഷം ബസ് സ്റ്റാൻ്റിന് സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയിരുന്നു', കൂടാതെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററികൾ സ്ഥിരമായി മോഷ്ടാക്കൾ അപഹരിക്കാറുണ്ട് ,രാത്രി 10 മണി കഴിഞ്ഞാൽ നരിക്കുനി അങ്ങാടിയും ,പരിസരവും മോഷ്ടാക്കളുടെയും ,മദ്യ-മയക്ക് മരുന്ന് മാഫിയയുടെയും കൈകളിലാണ് ,