ബി.ജെ.പിയെ പേടിച്ച് അസമില്‍ 22 ഓളം സ്ഥാനാര്‍ഥികളെ കോൺഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റി


അസമില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയിലേക്ക് ചേക്കറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. 22 പ്രതിപക്ഷ സ്ഥാനാര്‍ഥികളെയാണ് ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. കോൺഗ്രസിന്‍റെയും മൗലാന ബദ്ദറുദ്ദീന്‍ അജ്മല്‍ നേതൃത്വം വഹിക്കുന്ന എ.ഐ.യു.ഡി.എഫിന്‍റെയും സ്ഥാനാർഥികൾ ആണ് റിസോര്‍ട്ടിലുള്ളത്.