പാറന്നൂർ ഗവ: എം എൽ പി സ്കൂളിൽ 5 ബൂത്ത് ,ജനം വീർപ്പ് മുട്ടി :-
നരിക്കുനി: - പാറന്നൂർ ഗവ: എം എൽ പി സ്ക്കൂളിൽ അഞ്ച് ബൂത്ത് തിങ്ങി നിറഞ്ഞത് കാരണം ജനം വീർപ്പ് മുട്ടി ,നരിക്കുനി ഗ്രാമ പഞ്ചായത്തിലെ 7 ,8 ,9 വാർഡുകളിലെ ജനങ്ങളാണ് അശാസ്ത്രീയമായ ബൂത്ത് സൗകര്യമൊരുക്കിയത് കാരണം ബുദ്ധിമുട്ടിലായത് ,ബൂത്ത് നമ്പർ 140 ,141 ,141 A ,142 ,142 A തുടങ്ങി 5 ബൂത്തുകളാണ് സൗകര്യമില്ലാത്ത ഈ സ്കൂളിലൊരുക്കിയത് ,കൂടാതെ ഒരു ബൂത്ത് പുറത്ത് താത്കാലികമായി കെട്ടിയുണ്ടാക്കിയതാണ് ,ഇതിൽ ഒരു വാതിൽ അല്ലാതെ മറ്റ് വായുസഞ്ചാരത്തിനുള്ള സൗകര്യങ്ങളൊന്നുമില്ല, ഇത് മൂലം രാവിലെ 7 മണി മുതൽ രാത്രി 7 വരെ തിരക്ക് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട് ,' അശാസ്ത്രീയമായി ബൂത്ത് നിർണ്ണയിച്ചത് കാരണം നിയമപാലകർക്ക് കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാൻ കഴിഞ്ഞിട്ടില്ല ,


0 അഭിപ്രായങ്ങള്‍