തെങ്ങ് പൊട്ടി വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു:

നരിക്കുനി: പുല്ലാളൂർ എടക്കിലോട് റോഡിലൂടെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് തെങ്ങ് പൊട്ടി വീണ് മരണപ്പെട്ടു 'ഇന്ന് (4/04/21) രാവിലെ പത്ത് മണിയോടെ യാണ് അപകടം നടന്നത് ,ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ,പുല്ലാളൂർ ഷൈഖ ബേക്കറി ജീവനക്കാരനാണ് ,വടകര തോടന്നൂർ സ്വദേശി അഹമ്മദ് മകൻ സിറാജ് (27) ആണ് മരണപ്പെട്ടത് ,